ദുബായിയില്‍ എയര്‍ ഷോയ്ക്കിടെ ഇന്ത്യന്‍ വ്യോമസേനയുടെ തേജസ് വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ച സംഭവത്തില്‍ പൈലറ്റ് നമാന്‍ഷ് സിയാല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് അന്വേഷണ സംഘം. എന്നാല്‍ വിമാനം നിലത്തിടിച്ചപ്പോള്‍ അദ്ദേഹത്തിന് രക്ഷപ്പെടാന്‍ സാധിച്ചില്ലെ എന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വിമാനം പറന്നുയര്‍ന്ന് 49മുതല്‍ 52 സെക്കന്‍ഡ് സമയത്തിനുള്ളില്‍ വിമാനം തീജ്വാലകളായി പൊട്ടിത്തെറിക്കുമ്പോള്‍, പാരച്യൂട്ട് പോലുള്ള ഒരു വസ്തു മുകളിലേക്ക് ഉയരുന്നത് കാണാം. എന്നാല്‍ പൈലറ്റിന് രക്ഷപ്പെടാന്‍ സാധിച്ചില്ല. പൈലറ്റ് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും വളരെ വൈകിപ്പോയിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. സുരക്ഷയില്‍ മുന്നില്‍ നില്‍ക്കുന്ന വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ച് പൈലറ്റ് രക്ഷിക്കാന്‍ ശ്രമിച്ചതുകൊണ്ടാകാം ഇതെന്നാണ്കരുതുന്നത്.