Share this Article
image
കരുവാരക്കുണ്ടില്‍ ട്രക്കിങ്ങിനു പോയി വനത്തില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി
വെബ് ടീം
posted on 25-05-2023
1 min read

മലപ്പുറം കരുവാരക്കുണ്ടില്‍ ട്രക്കിങ്ങിനു പോയി വനത്തില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി. കേരളാംകുണ്ട് വെള്ളച്ചാട്ടത്തിനു മുകളില്‍ കൂമന്‍മലയിലാണ് യുവാക്കള്‍ കുടുങ്ങിയത്. സൈലന്റ് വാലി ബഫര്‍സോണ്‍ മേഖലയിലാണ് യുവാക്കള്‍ കുടുങ്ങിയത്.മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രണ്ടുപേരെയും രക്ഷപ്പെടുത്തിയത്. കരുവാരക്കുണ്ട് മാമ്പുഴ കൊടുവണ്ണിയ്ക്കല്‍ സ്വദേശികളായ മൂന്നുപേര്‍ ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ട്രക്കിങ്ങിനു പോയത്. വൈകുന്നേരം പെയ്ത ശക്തമായ മഴയില്‍ ചോലകള്‍ നിറഞ്ഞതോടെയാണ് സംഘത്തിന് വഴിതെറ്റിയത്. മൂന്നാമന്‍ തിരിച്ചെത്തി വിവരമറിയിച്ചതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്.

അഗ്നിരക്ഷാ സേനയും പോലിസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.6 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു രക്ഷപ്പെടുത്തല്‍. ആനയും കടുവയും വിഹരിക്കുന്ന കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകളില്‍  കരുവാരക്കുണ്ട് സ്വദേശികളായ യാസീമും, അഞ്ജലുമാണ് പെട്ടത്.വെള്ളച്ചാട്ടത്തിന് മുകള്‍ഭാഗത്തുള്ള കൂമ്പന്‍ മല കാണാനാണ് ഇരുവരും മലകയറിയത്.രണ്ട് പേരെ കാണാനില്ലെന്ന് ഷംനാസ് താഴെയെത്തി നാട്ടുകാരോട് പറയുകയായിരുന്നു.  നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടന്ന്  അഗ്‌നിശമന സേനയും പൊലീസും തെരച്ചിലിനിറങ്ങുകയായിരുന്നു.നാട്ടുകാരും എമര്‍ജന്‍സി റസ്‌ക്യൂ വളണ്ടിയര്‍മാര്‍ അടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകരും വനം, അഗ്‌നിരക്ഷാസേനയും പൊലീസ് സേനാഗങ്ങളും സംയുക്തമായായിരുന്നു രക്ഷാപ്രവര്‍ത്തനം.

പാറയില്‍ നിന്ന് വീണ് കാലിന് പരുക്കേറ്റ യാസീനേയും ആലിനേയും ആശുപത്രിയിലേക്ക് മാറ്റി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories