കണ്ണൂരിലെ ജനകീയ ഡോക്ടര്‍ എ.കെ. രൈരു ഗോപാല്‍ അന്തരിച്ചു. 80 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് വീട്ടിലായിരുന്നു അന്ത്യം. രോഗികളില്‍ നിന്ന് രണ്ട് രൂപ ഫീസ് മാത്രം വാങ്ങിയായിരുന്നു ചികിത്സ. ഇതിനാല്‍ രണ്ടുരൂപ ഡോക്ടര്‍ എന്നാണ് എ.കെ.രൈരു ഗോപാല്‍ അറിയപ്പെട്ടിരുന്നത്. 50 വര്‍ഷത്തിനിടെ 18 ലക്ഷം രോഗികളെ ചികിത്സിച്ചിട്ടുണ്ട്. സംസ്‌കാരം ഉച്ചയ്ക്ക് പയ്യാമ്പലത്ത് നടക്കും.