കോഴിക്കോട്: പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള എട്ട് സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി. 67 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. വിവിധ ട്രസ്റ്റുകളുടെ പേരിലുള്ളതാണ് സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം സംഘടനാ കൈവശം വെച്ചിരുന്ന ഏതാനും സ്വത്തുക്കൾ ഇഡി നേരത്തെ കണ്ടുക്കെട്ടിയിരുന്നു.
കണ്ടുകെട്ടിയ സ്വത്തുക്കളിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത സ്വത്തുക്കളുണ്ടെന്ന് ചൂണ്ടിക്കാട്ടി ചില ഉടമകൾ കേസിന് പോവുകയും എൻഐഎ കോടതി തന്നെ പല സ്വത്തുക്കളും വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഏതാനും സ്വത്തുക്കൾ കൂടി ഇഡി കണ്ടുകെട്ടിയത്.67.03 കോടിയുടെ സ്വത്തുക്കൾ കണ്ടെത്തിയെന്നാണ് ഇഡിയുടെ വാർത്താക്കുറിപ്പിൽ പറയുന്നത്.
ഈ സ്വത്തുക്കൾ എല്ലാം തന്നെ ട്രസ്റ്റുകളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും ഇവക്ക് പോപ്പുലർ ഫ്രണ്ടുമായി മാത്രമല്ല പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ)യുമായും ബന്ധമുണ്ടെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.വാർത്താക്കുറിപ്പ് പ്രകാരം ഈ കേസിൽ ഇതുവരെ 129 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുക്കെട്ടി.