Share this Article
News Malayalam 24x7
ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസ്: മുൻ കമ്മീഷണർ എൻ. വാസുവിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം
 Former Commissioner N. Vasu's Bail Plea Hearing Today

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കും. കേസില്‍ അറസ്റ്റിലായി 90 ദിവസത്തിന് ശേഷവും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം തേടി കോടതിയില്‍ അപേക്ഷ നല്‍കിയത്. എസ് ഐ ടി കുറ്റപത്രം സമര്‍പ്പിക്കാത്തതും ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു എന്നിവര്‍ക്ക് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. അതേസമയം തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് പ്രോസിക്യൂഷന്റെ വാദം നടക്കും. കൊല്ലം വിജിലന്‍സ് കോടതിയില്‍ ഇന്നലെ പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായിരുന്നു. ആചാരപരമായ കാര്യങ്ങളില്‍ മാത്രം ഇടപെടുന്നയാളാണ് തന്ത്രിയെന്നും സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍, ഗൂഢാലോചനയില്‍ അടക്കം തന്ത്രിക്ക് പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ വാദം. കട്ടിളപ്പാളി, ദ്വാരപാലക കേസുകളില്‍ തന്ത്രി സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് വാദം തുടരുന്നത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories