Share this Article
News Malayalam 24x7
സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും ലഹരിയുമായി പിടിയിൽ
വെബ് ടീം
posted on 15-04-2026
1 min read
rincy

കൊച്ചി: എംഡിഎംഎയുമായി  സോഷ്യൽ മീഡിയ താരവും  ഇൻഫ്ലുവൻസറുമായ  റിൻസി മുംതാസ് അറസ്റ്റിൽ. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം എം.ജെ. റെസിഡൻസിയിൽ നിന്നാണ് റിൻസി പിടിയിലായത്. ലഹരി ഉപയോഗിക്കാനും വിൽക്കാനുമായിരുന്നു മുംതാസിന്‍റെ ശ്രമമെന്ന് പൊലീസ് കണ്ടെത്തി. വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഥ്, ആലുവ സ്വദേശി അഭിജിക്ക്, നൂറനാട് സ്വദേശി ബിജു എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഉപയോഗിക്കാനായി കൈവശം വച്ചിരുന്ന 3.58 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു.

2025 ജൂലൈ മാസത്തിൽ എംഡിഎംഎയുമായി റിൻസി മുംതാസ് പിടിയിലായിരുന്നു. സിനിമാ മേഖലയിൽ അടക്കം ലഹരി എത്തിച്ചു നൽകുന്ന ആളാണ് കോഴിക്കോട് ഫറോക്ക് സ്വദേശിയായ റിൻസി മുംതാസ്.യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരമാണ് കോഴിക്കോട് ഫറൂഖ് സ്വദേശിനി റിന്‍സി മുംതാസ്. മലയാള സിനിമയിലെ യുവ താരങ്ങള്‍ക്കിടയില്‍ സുപരിചിത. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടെയും പ്രമോഷനും, മറ്റ് പ്രചാരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നു. റിന്‍സിയുടെ സഹായിയായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അറസ്റ്റിലായ യാസര്‍ അറാഫത്ത്. ലഹരി എത്തിച്ചു നല്‍കിയതും വേണ്ടവര്‍ക്ക് കൈമാറുന്നതുമെല്ലാം യാസറായിരുന്നു. സിനിമാ പി.ആര്‍ കമ്പനിയായ ഒബ്സ്ക്യൂറ എന്‍റര്‍ടെയിന്‍മെന്റിന്‍റെ ഭാഗമായിരുന്നു റിന്‍സി. ലഹരിക്കേസില്‍ അറസ്ററ്റിലായതോടെ റിന്‍സിയെ ഒബ്ക്യൂറ തള്ളിപ്പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories