Share this Article
News Malayalam 24x7
വിദ്വേഷ പരാമർശം നടത്തിയ ശാന്താനന്ദ മഹർഷിയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്
വെബ് ടീം
posted on 24-09-2025
1 min read
SHANTANANDA

പന്തളത്ത് സംഘപരിവാർ സംഘടനകൾ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിയ്‌ക്കെതിരെ കേസെടുത്തു. പന്തളം പൊലീസാണ് കേസെടുത്തിരിക്കുന്നത്.വാവർ മുസ്ലീം തീവ്രവാദിയാണെന്നായിരുന്നു ശബരിമല സംരക്ഷണ സംഗമത്തിൽ ശാന്താനന്ദ മഹർഷി പ്രസംഗിക്കവെ പറഞ്ഞിരുന്നത്. ശാന്താനന്ദയ്ക്കെതിരെ മൂന്നോളം പരാതികളാണ് പന്തളം പൊലീസിന് ലഭിച്ചിരുന്നത്. ഈ പരാതിയിൽ നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്.

ഭാരതീയ നിയമസംഹിത പുതിയ നിയമപ്രകാരം 299,196 (1B) വിശ്വാസം വൃണപ്പെടുത്തൽ രണ്ട് മത വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.ശാന്താനന്ദയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. കോൺഗ്രസിന്റെ മാധ്യമ വക്താവായ ആർ അനൂപ്, പന്തളം രാജകുടുംബാഗമായ പ്രദീപ് വർമ്മ, ഡിവൈഎഫ്ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയും പരാമർശത്തിനെതിരെ പരാതി നൽകിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories