Share this Article
News Malayalam 24x7
ഇറാനിലേക്കും ഇസ്രയേലിലേക്കും പോകരുത്; മുന്നറിയിപ്പുമായി ഇന്ത്യ
വെബ് ടീം
posted on 12-04-2024
1 min read
MEA issues travel advisory over 'escalating tensions'in Iran and Israel

ന്യൂഡല്‍ഹി: ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പു നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച യാത്രാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

‘‘മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്മാര്‍ ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുത്. നിലവില്‍ ഇരുരാജ്യങ്ങളിലും കഴിയുന്നവര്‍ ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ യാത്ര ചെയ്യാതെ സുരക്ഷിതരായിരിക്കാന്‍ ശ്രമിക്കണം’’– മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories