Share this Article
News Malayalam 24x7
നടിയെ ആക്രമിച്ച കേസ്; വിധി പറയുന്ന ദിനത്തിൽ തീരുമാനമായില്ല
Actress Assault Case: Verdict Day Undecided, Hearing Postponed

പ്രമുഖ നടിയെ ആക്രമിച്ച കേസിൽ വിധി പ്രഖ്യാപനം വീണ്ടും നീട്ടിവെച്ചു. വിധി പറയേണ്ട തീയതി സംബന്ധിച്ച് തീരുമാനമാകാത്തതിനെ തുടർന്ന് കേസ് നവംബർ 25-ന് വീണ്ടും പരിഗണിക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീരുമാനിച്ചു.

പ്രോസിക്യൂഷന്റെ അന്തിമവാദം പൂർത്തിയായ സാഹചര്യത്തിൽ ഇന്ന് വിധി പ്രഖ്യാപനം ഉണ്ടാകുമെന്നോ, വിധി പ്രഖ്യാപിക്കുന്ന തീയതി അറിയിക്കുമെന്നോ ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. നവംബർ 25-ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ വിധി പ്രഖ്യാപനത്തിനുള്ള തീയതി സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.


2017-ൽ ഓടുന്ന വാഹനത്തിൽ വെച്ച് ഒരു പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസാണ് ഇത്. 12 പ്രതികളാണ് കേസിലുള്ളത്. കേസിൽ സിബിഐ അന്വേഷണം അടക്കം ആവശ്യപ്പെട്ട് നേരത്തെ ഹർജികൾ സമർപ്പിച്ചിരുന്നു. ഈ കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് പരിഗണിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories