Share this Article
News Malayalam 24x7
നരേന്ദ്രമോദി ദുശ്ശകുനമെന്ന് രാഹുല്‍ ഗാന്ധി
Rahul Gandhi says that Narendra Modi is a bad omen

നരേന്ദ്രമോദി ദുശ്ശകുനമെന്ന പരാമര്‍ശവുമായി രാഹുല്‍ ഗാന്ധി.കഴിഞ്ഞ ദിവസം നടന്ന ഏകദിനക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ നരേന്ദ്രമോദിയുടെ സാന്നിധ്യമുള്ളതിനാലാണ് ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റതെന്നാണ് രാഹുലിന്റെ പരിഹാസം. രാജസ്ഥാനിലെ ജലോറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാഹുലിന്റെ പ്രസ്താവന.  പ്രസംഗിക്കുന്നതിനിടെ സദസ്സില്‍ നിന്ന് കാണികളിലൊരാള്‍ ചോദിച്ചപ്പോഴായിരുന്നു രാഹുല്‍ പ്രതികരിച്ചത്. ഇന്ത്യ ലോകകപ്പ് നേടേണ്ടതായിരുന്നെന്നും ദുശ്ശകുനം എത്തിയതിനാല്‍ പരാജയപ്പെട്ട് പോയെന്നും രാഹുല്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories