Share this Article
News Malayalam 24x7
നടി നിത്യ ദാസിന്റെ അച്ഛൻ മോഹൻദാസ് അന്തരിച്ചു
വെബ് ടീം
1 hours 44 Minutes Ago
1 min read
NITHYADAS

മാങ്കാവ്: നടി നിത്യ ദാസിന്റെ പിതാവും റിട്ടയേർഡ് സബ് ഇൻസ്പെക്ടറുമായ (എസ്ഐ) എ. മോഹൻദാസ് അന്തരിച്ചു. നിത്യ തന്നെയാണ് പിതാവിന്റെ വിയോഗവാർത്ത പങ്കുവച്ചത്. അച്ഛന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് രാത്രി 8 മണിക്ക് മാങ്കാവ് മാനാരി ശ്മാശാനത്തിൽ നടക്കുമെന്നും നിത്യ ദാസ് അറിയിച്ചു. ഒരു സഹോദരിയാണ് (ബൃന്ദ ദാസ്) നിത്യയ്ക്കുള്ളത്.

വെള്ളിത്തിരയിൽ സജീവമായി നിൽക്കുമ്പോഴാണ് നിത്യ വിവാഹം കഴിക്കുന്നത്. ജമ്മു സ്വദേശി അരവിന്ദ് സിംഗാണ് നിത്യ ദാസിന്റെ ഭർത്താവ്. അരവിന്ദ് പഞ്ചാബിയാണ്. 2007 ലാണ് ഇവർ വിവാഹിതരാകുന്നത്. 2009ലായിരുന്നു മകൾ നൈനയുടെ ജനനം. നമൻ എന്നൊരു മകനും ഇവർക്കുണ്ട്. വിവാഹശേഷം മിനി സ്ക്രീനിൽ സജീവമായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories