Share this Article
News Malayalam 24x7
നാലും ഏഴും വയസ്സുള്ള സഹോദരിമാർക്കെതിരെ ലൈംഗികാതിക്രമം; 88-കാരൻ അറസ്റ്റിൽ
വെബ് ടീം
posted on 27-12-2023
1 min read
sexual-abuse-against-sisters-88-years-old-man-arrested

തിരുവനന്തപുരം: നാലും ഏഴും വയസ്സുള്ള സഹോദരിമാർക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ. വർക്കല പാളയംകുന്ന് സ്വദേശി 88-കാരനായ വാസുദേവൻ ആണ് അറസ്റ്റിലായത്. പെൺകുട്ടികളെ അവരുടെ വീട്ടിൽവെച്ചാണ് ഇയാൾ ഉപദ്രവിച്ചത്.

കൗൺസിലിങ്ങിനിടെ ഇളയ കുട്ടിയാണ് ചൂഷണം വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ഹെൽപ്പ് ലൈൻ വിഭാഗം അയിരൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. വൈദ്യപരിശോധനക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories