നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പ്രതിപക്ഷം പ്രധാന വിഷയമായി സഭയിൽ ഉന്നയിക്കും.
സർക്കാർ ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങൾ നൽകാത്തതും തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിക്കേണ്ട വിഹിതം നൽകാത്തതും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാകും പ്രതിപക്ഷം സഭയിൽ വിഷയം അവതരിപ്പിക്കുക.
കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന കപ്പൽ അപകടങ്ങൾ സംബന്ധിച്ച വിഷയം ഇന്ന് ശ്രദ്ധ ക്ഷണിക്കൽ പ്രമേയമായി സഭയുടെ പരിഗണനയ്ക്ക് വരും. കേരള മുനിസിപ്പാലിറ്റി ബിൽ അടക്കമുള്ള മൂന്ന് നിയമനിർമ്മാണങ്ങളും ഇന്ന് സഭയിൽ പരിഗണനയ്ക്കെത്തും.