Share this Article
News Malayalam 24x7
തന്റെ ആറു വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തുവെന്ന പ്രചരണം ശരിയല്ല; ആറു മാസം മുമ്പ് കസ്റ്റംസ് സമൻസ് തന്ന് എല്ലാ രേഖകളും പരിശോധിച്ചതാണ്‌ പിടികൂടിയിരിക്കുന്നത്;‘ തന്റെ ഒരു വാഹനം മാത്രമേയുള്ളൂവെന്നും അമിത്
വെബ് ടീം
posted on 24-09-2025
1 min read
AMITH CHAKKALAYKKAL

കൊച്ചി:തന്റെ ആറു വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു എന്ന പ്രചരണം ശരിയല്ലെന്നും ഗാരേജിൽ പണിക്കു കൊണ്ടുവന്ന വാഹനങ്ങളാണ് അവയെന്നും നടൻ അമിത് ചക്കാലയ്ക്കൽ. ആറു മാസം മുമ്പ് കസ്റ്റംസ് സമൻസ് തന്ന് എല്ലാ രേഖകളും പരിശോധിച്ച വാഹനങ്ങൾ തന്നെയാണ് ഇന്നലെ വീണ്ടും പിടികൂടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.‘‘എന്റെ ഒരു വാഹനം മാത്രമേയുള്ളൂ. അതിന്റെ രേഖകൾ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 10 ദിവസം സമയം അനുവദിച്ചിട്ടുണ്ട്’’ – അമിത് ചക്കാലയ്ക്കൽ വ്യക്തമാക്കി.

‘ഓപ്പറേഷൻ നുമ്ഖോർ’ എന്ന പേരിൽ കസ്റ്റംസ് ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 36 വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. ഇവയുടെ രേഖകൾ സമർപ്പിക്കാത്ത പക്ഷം വാഹനങ്ങൾ കണ്ടുകെട്ടുന്നതടക്കമമുള്ള നടപടികൾ ഉണ്ടാവുമെന്നും കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്. നടന്മാരായ പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ, അമിത് ചക്കാലയ്ക്കൽ എന്നിവരാണു ചലച്ചിത്ര മേഖലയിൽനിന്ന് ‘റഡാറി’ൽ ഉണ്ടായിരുന്നത് എന്നാണ് ഇന്നലെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ടി.ടിജു പറഞ്ഞത്.  ‘

എന്റെ ഒരു വാഹനം മാത്രമേ ഇന്നലെ കസ്റ്റംസ് കൊണ്ടുപോയിട്ടുള്ളൂ. അത് ഞാൻ അഞ്ച് വർഷമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ലാൻഡ് ക്രൂസറാണ്. 1999 മോഡൽ വാഹനം. ആർടിഒ ഇന്നലെ വന്ന് അവരുെട പോർട്ടലിൽ കയറി അതിന്റെ റജിസ്ട്രേഷൻ പരിശോധിച്ചിരുന്നു. വാഹനത്തിന്റെ 15 വർഷം മുമ്പുള്ള രേഖകളാണ് അവർ പരിശോധിക്കുന്നത്. ‍ഞാനിത് അടുത്തെങ്ങാനും ഭൂട്ടാനിൽനിന്നു കൊണ്ടുവന്നതാണോ എന്നാണ് അവർക്ക് അറിയേണ്ടത്. കഴിഞ്ഞ 10–15 വര്‍ഷങ്ങളായി ഈ വാഹനം വിൽപ്പന നടന്നതിന്റെയും ഉടമസ്ഥരുടെയും മറ്റും രേഖകൾ അവർക്കു പരിശോധിക്കണമായിരുന്നു. അതെല്ലാം നൽകിയിട്ടുണ്ട്. മാത്രമല്ല, ഈ വാഹനത്തെക്കുറിച്ച് 15 വര്‍ഷം മുമ്പ് വ്ലോഗ് ചെയ്തത് ഉൾ‍പ്പെടെയുണ്ട്’’പഴയ വാഹനം നന്നായി പണികൾ തീർത്ത്, കൊണ്ടുനടക്കുന്നത് കണ്ടിട്ടാണു സുഹൃത്തുക്കളും അവർ വഴി അവരുടെ സുഹൃത്തുക്കളുമൊക്കെ വാഹനത്തിന്റെ പണികൾ തന്നെ ഏൽപ്പിച്ചത് എന്നും അമിത് പറയുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories