Share this Article
News Malayalam 24x7
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
വെബ് ടീം
posted on 26-06-2025
1 min read
heavy-rain-likely-in-the-state-orange-alert-in-3-districts-of-kerala


കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശേഷിക്കുന്ന ജില്ലകളില്‍ നേരിയതോ മിതമോ ആയ മഴ ഉണ്ടാകുമെന്നുമാണ് പ്രവചനം.ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളിലുള്ളവര്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറിത്താമസിക്കണം. വെള്ളം കയറാന്‍ സാധ്യതയുള്ള താഴ്ന്ന ഇടങ്ങളില്‍ കഴിയുന്നവര്‍ ക്യാംപുകളിലേക്ക് മാറണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അപകടാവസ്ഥയിലായ മരങ്ങള്‍, പോസ്റ്റുകള്‍ എന്നിവ സുരക്ഷിതമാക്കണം. ശക്തമായ മഴയില്‍ നദികളില്‍ ഇറങ്ങാന്‍ പാടില്ല, അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories