സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ വകുപ്പ്. 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്,കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ട്. . തീരദേശങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.