മാധ്യമപ്രവർത്തകനെതിരെ തീവ്രവാദി അധിക്ഷേപം നടത്തിയ സംഭവത്തിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദ് ഡി.ജി.പിക്ക് പരാതി നൽകി.
വെള്ളാപ്പള്ളിയുടെ പരാമർശം കലാപാഹ്വാനം നടത്തുന്നുണ്ടെന്നും, പേര് നോക്കി തീവ്രവാദി പരാമർശം നടത്തുന്നത് ചേരിതിരിവ് ഉണ്ടാക്കുമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കാറിൽ യാത്ര ചെയ്തതിനെ തുടർന്നുണ്ടായ വിവാദവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശൻ മാധ്യമപ്രവർത്തകനെതിരെ നടത്തിയ പരാമർശമാണ് പുതിയ നിയമനടപടിക്ക് വഴിയൊരുക്കിയത്.