Share this Article
News Malayalam 24x7
37 ജനറൽ സീറ്റുകളിൽ 35, കേരള സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് വിജയം
വെബ് ടീം
posted on 25-05-2026
1 min read
SFI

തിരുവനന്തപുരം: കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇത്തവണയും ഉജ്ജ്വല വിജയവുമായി എസ്എഫ്ഐ. തെരഞ്ഞെടുപ്പ് നടന്ന 37 ജനറൽ സീറ്റുകളിൽ 35 എണ്ണവും എസ്എഫ്ഐ വിജയിച്ചു. എസ്എഫ്ഐ സ്ഥാനാർഥി ശിവ എസ് സർവകലാശാല യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. കൊല്ലം ജില്ലയിൽ നിന്നുള്ള എസ്എഫ്ഐ പ്രതിനിധിയാണ്.

വൈസ് ചെയര്‍പേഴ്‌സണ്‍, അക്കൗണ്ട്‌സ് കമ്മിറ്റി സീറ്റുകളാണ് കെഎസ്‌യുവിന് ലഭിച്ചത്. ഫാത്തിമ ഫര്‍ഹ എസ് ആണ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് വിജയിച്ചത്.

സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 180 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്.17 ജനറല്‍ സീറ്റുകളില്‍ 13 എണ്ണം എസ്എഫ്‌ഐക്കും നാല് എണ്ണം കെഎസ്‌യുവിനും ഉണ്ട്. നിലവിലും എസ്എഫ്ഐ നേതൃത്വത്തിലുള്ള യൂണിയനാണ് സർവകലാശാലയിൽ അധികാരത്തിലുള്ളത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories