കേരള സർവകലാശാലയിലെ കാര്യവട്ടം കാമ്പസിലെ സംസ്കൃത വിഭാഗം മേധാവി വിജയകുമാരിക്കെതിരെ ജാതി അധിക്ഷേപത്തിൽ കേസെടുത്തു. പിഎച്ച്ഡി വിദ്യാർത്ഥി വിപിൻ വിജയന്റെ പരാതിയിലാണ് നടപടി. പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
"പുലയൻ എന്തിനാണ് ഡോക്ടർ വാല്?" എന്ന് അധ്യാപിക മറ്റ് അധ്യാപകരുടെ മുന്നിൽ വെച്ച് ചോദിച്ചു എന്നായിരുന്നു വിപിൻ വിജയന്റെ പരാതി. ഈ അധിക്ഷേപത്തിനെതിരെയാണ് പോലീസ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.