Share this Article
News Malayalam 24x7
MDMA കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് ഒന്നര കിലോ എംഡിഎംഎ പൊലീസ് പിടികൂടി
Defendant

കരിപ്പൂരില്‍ എംഡിഎംഎ കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് ഒന്നര കിലോ എംഡിഎംഎ പൊലീസ് പിടികൂടി. മുക്കൂട് മുള്ളന്‍ മടക്കല്‍ ആഷിഖ് എന്നയാളുടെ വീട്ടില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. പുലര്‍ച്ചെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് ലഹരി വസ്തു പിടിച്ചെടുത്തത്. വിദേശത്തു നിന്നും പാര്‍സലായി എത്തിച്ചതാണ് എംഡിഎംഎ.

പ്രതി ആഷിഖ് നിലവില്‍ എംഡിഎംഎ കേസില്‍ എറണാകുളം മട്ടാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലാണ്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് കഴിഞ്ഞമാസം അഞ്ഞൂറ് ഗ്രാം എംഡിഎംഎ കണ്ടെത്തിയ സംഭവത്തിലെ മുഖ്യപ്രതിയാണ് ആഷിഖ്. ഒമാനില്‍ നിന്നാണ് ആഷിഖ് ലഹരി എത്തിച്ചിരുന്നത്. അന്തര്‍ ദേശിയ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുള്ള ആളാണ് ആഷിഖ് എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories