Share this Article
KERALAVISION TELEVISION AWARDS 2025
കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ച നിലയിൽ
വെബ് ടീം
posted on 20-06-2025
1 min read
thanya

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി സ്വദേശിയായ തന്യ ത്യാഗി എന്ന വിദ്യാർഥിനി മരിച്ച വിവരം വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ആണ് പുറത്ത് വിട്ടത്.കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ വിദ്യാർഥിനിയായിരുന്നു തന്യ ത്യാഗി. മരണകാരണം കോൺസുലേറ്റും കനേഡിയൻ അധികൃതരും പുറത്തുവിട്ടിട്ടില്ല.

കനേഡിയൻ അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും ത്യാഗിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുമെന്നും എക്‌സിലെ കോൺസുലേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഹൃദയാഘാതത്തെ തുടർന്നാണ് തന്യ മരിച്ചതെന്ന് സമൂഹമാധ്യമത്തിൽ പ്രചാരണമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories