സുപ്രീംകോടതിയുടെ 53 -ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് നാളെ ചുമതലയേല്‍ക്കും. 2027 ഫെബ്രുവരി 9 വരെയാണ് ജസ്റ്റിസ് സൂര്യകാന്തി കാലാവധി. ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നതോടെ കെട്ടികിടക്കുന്ന കേസുകള്‍ ഉടന്‍ തീര്‍പ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റ് കേസുകളില്‍ മധ്യസ്ഥതയ്ക്ക് ഊന്നല്‍ നല്‍കും. ഭരണഘടന ബെഞ്ചുകള്‍ തീരുമാനം എടുക്കേണ്ട കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കും. കൂടുതല്‍ ഭരണഘടനാ ബെഞ്ച് സ്ഥാപിക്കുമെന്നും ജസ്റ്റിസ് സൂര്യകാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.