Share this Article
News Malayalam 24x7
ബെനാമി ഇടപാട് പരാതി; പി പി ദിവ്യക്ക് സംരക്ഷണം ഒരുക്കി സംസ്ഥാന സർക്കാർ
Benami Transaction Complaint:

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഐഎം നേതാവുമായ പിപി ദിവ്യക്കെതിരായ ബെനാമി ഇടപാട് പരാതിയില്‍ ദിവ്യക്ക് സംരക്ഷണമൊരുക്കി സര്‍ക്കാര്‍. ദിവ്യക്കെതിരായ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. വിവിധ കരാറുകളില്‍ ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.  KSU സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. നടപടിക്രമങ്ങളിലെ വീഴ്ചകളില്‍ മുന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മാത്രമാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസിലെ ഏക പ്രതിയാണ് പി പി ദിവ്യ. അന്വേഷണം വേണ്ടെന്ന നിലപാട് സർക്കാർ ഹൈക്കോടതിയെ അറിയിക്കും. പരാതിയിൽ വിജിലൻസ് നടപടി എടുക്കാതിരുന്നതിനെ തുടർന്നാണ് ഷമ്മാസ് ഹൈക്കോടതിയെ സമീപിച്ചത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories