ന്യൂഡൽഹി:സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മെയ് 15ന് രണ്ടാം ഘട്ട പരീക്ഷകള്‍ ആരംഭിക്കുന്നതിനാലാണ് ആദ്യഘട്ട പരീക്ഷാ ഫലം നേരത്തെ പ്രസിദ്ധീകരിച്ചത്. ഏകദേശം 25 ലക്ഷം വിദ്യാര്‍ഥികളാണ് ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടന്ന ഈ പരീക്ഷയില്‍ പങ്കെടുത്തത്.
സിബിഎസ്ഇയുടെ ഔദ്യോഗിക സൈറ്റുകളില്‍ ഫലം ലഭ്യമാകും. results.cbse.nic.in, cbse.gov.in എന്നീ സൈറ്റുകളിലായിരിക്കും ഫലം ലഭ്യമാകുക. ഉമംഗ് ആപ്പ് വഴിയും ഫലം അറിയാനാകും. 7738299899 എന്ന നമ്പറിലേക്ക് റോള്‍ നമ്പറും ജനനതീയതിയും അയച്ചാല്‍ മെസേജ് ആയും ഫലം ലഭിക്കും.IVRS (ഫോൺ വഴി): ഡൽഹിയിലുള്ളവർക്ക് 24300699 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർക്ക് 011-24300699 എന്ന നമ്പറിലും വിളിച്ചാല്‍ ഫലം അറിയാം.
മൊബൈൽ ആപ്പുകൾ: DigiLocker, UMANG ആപ്പുകൾ വഴി ഫലം പരിശോധിക്കാം.