ആലപ്പുഴ: കരുമാടിയിൽ ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയുമായി അഭിഭാഷകയും മകനും അറസ്റ്റിൽ. അഡ്വ.സത്യമോൾ, മകൻ 19 വയസ്സുകാരൻ സൗരവ് ജിത്ത് എന്നിവരാണ് പിടിയിലായത്. ഇവരുടെ വീട്ടിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു.
കരുമാടിയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഹൈബ്രിഡ് കഞ്ചാവും ഒഡീഷ കഞ്ചാവും എംഡിഎംഎയും കണ്ടെടുത്തത്. രാവിലെ വാഹന പരിശോധനയ്ക്കിടെ ഇവരുടെ കാറിൽ നിന്നും എംഡിഎംഎ പിടികൂടിയിരുന്നു. തുടർന്നായിരുന്നു വീട്ടിൽ പരിശോധന.