Share this Article
KERALAVISION TELEVISION AWARDS 2025
മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം വന്നേക്കുമെന്ന് സൂചന
Manipur May Face President's Rule

മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ രാജിക്ക് പിന്നാലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ സാധിക്കാതെ വന്നതോടെ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം വന്നേക്കുമെന്ന് സൂചന.

ഇന്ന് ബിജെപി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഗവര്‍ണര്‍ അജയ് കുമാര്‍ ബല്ല കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും രാഷ്ട്രപതിക്കും വിശദമായ റിപ്പോര്‍ട്ട് നല്‍കും.  ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഭാവി തീരുമാനങ്ങളുണ്ടാകുക.

ഭരണകക്ഷിയിലെ മുഴുവന്‍ എം എല്‍ എമാരുടെയും പിന്തുണയുള്ള ഒരു നേതാവിനെ കണ്ടെത്താന്‍ സാധിക്കാത്തതാണ് ബി ജെ പിക്ക് പ്രതിസന്ധിയാകുന്നത്. നിലവില്‍ ബിരേന്‍ സിങ് കാവല്‍ മുഖ്യമന്ത്രിയായി തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories