Share this Article
News Malayalam 24x7
പ്രതിഷേധം തുടരുന്നു; കൊല്‍ക്കത്തയില്‍ ഇന്ന് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും
protest continues


ജുനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിഷേധം തുടരുന്നു. കൊല്‍ക്കത്തയില്‍ ഇന്ന് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും.കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും സിബിഐ അന്വേഷണം ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.സമരക്കാരോടൊപ്പം ബംഗാളിലെ പ്രമുഖരും പങ്കെടുക്കും.

സമരം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം അവഗണിച്ചാണ് ആര്‍ജിക്കര്‍ മെഡിക്കല്‍ കോളേജിലടക്കം ഡോക്ടര്‍മാര്‍ സമരം തുടരുന്നത്. കേസില്‍ നിലവില്‍ ഒരു പ്രതിമാത്രമാണ് അറസ്റ്റിലായത് .

ജൂനിയര്‍ ഡോക്ടറുടേത് ബലാത്സംഗമല്ലന്നാണ് സിബിഐ കണ്ടെത്തല്‍.അതേസമയം സിബിഐ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് കൊല്ലപ്പെട്ട പെണ്‍ക്കുട്ടിയുടെ കുടുബവും ആവശ്യപ്പെട്ടു..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories