Share this Article
News Malayalam 24x7
താലികെട്ടിയതിന് മിനിട്ടുകൾക്കകം നവവരൻ കുഴഞ്ഞുവീണു, ആശുപത്രിയിലെത്തും മുമ്പ് മരിച്ചു
വെബ് ടീം
posted on 17-05-2025
1 min read
newlywed-collapses

ബെം​ഗളൂരു: താലി കെട്ടിയതിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് 25കാരനായ നവവരൻ മരിച്ചു.  കർണാടകയിലെ ബാഗൽകോട്ടിലെ ജാംഖണ്ഡി പട്ടണത്തിലാണ് സംഭവം. മംഗല്യസൂത്രം ' കെട്ടിയതിന് ഏതാനും മിനിറ്റുകൾക്ക് ശേഷം വരൻ പ്രവീണിന് നെഞ്ചുവേദന അനുഭവപ്പെടുകയും നിലത്ത് വീഴുകയും ചെയ്തുവെന്ന് വിവാഹത്തിനെത്തിയവർ പറഞ്ഞു. മാതാപിതാക്കൾ വരനെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും പ്രവീണ്‌ മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചു.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ഫെബ്രുവരിയിൽ, മധ്യപ്രദേശിൽ ഒരു വിവാഹത്തിനിടെ സംഗീത് ചടങ്ങിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ  23 വയസ്സുള്ള ഒരു സ്ത്രീക്ക് ഹൃദയാഘാതം മൂലം വേദിയിൽ മരിച്ചിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories