ചെന്നൈ: തമിഴ് ടെലിവിഷൻ സീരിയലുകളിൽ അമ്മ വേഷങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന നടി വിജയലക്ഷ്മി അന്തരിച്ചു. വൃക്കരോഗത്തെത്തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
നാടകങ്ങളിൽ നിന്നുമാണ് വിജയലക്ഷ്മി അഭിനയരംഗത്ത് ചുവടുറപ്പിയ്‌ക്കുന്നത്. പത്തോളം സിനിമകളിൽ അഭിനിയിച്ചിട്ടുണ്ട്. ഇതിന് ശേഷം ടെലിവിഷൻ സീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഭാരതിക്കണ്ണമ്മ എന്ന പരമ്പരയിൽ നായികയുടെ മുത്തശ്ശിയായി വളരെയധികം ജനപ്രീതി നേടിയിരുന്നു. ശരവണൻ മീനാക്ഷി, മുത്തഴക്, ഈറമാന റോജാവേ എന്നിങ്ങനെ അമ്പതോളം പരമ്പരകളിലാണ് വിജയലക്ഷ്മി അഭിനയിച്ചത്. വൃക്കരോഗത്തിന് ചികിത്സയിൽ കഴിയവെ വിജയലക്ഷ്മിക്ക് വീണു പരിക്കേറ്റിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.