Share this Article
News Malayalam 24x7
വെള്ളമെന്ന് കരുതി ബാറ്ററി വെള്ളം ഒഴിച്ച് മദ്യപിച്ചയാള്‍ മരിച്ചു
വെബ് ടീം
posted on 09-09-2023
1 min read
MAN DIES AFTER MISTAKING IT FOR WATER AND DRINKING BATTERY WATER

തൊടുപുഴ: വെള്ളമെന്ന് തെറ്റിദ്ധരിച്ച് മദ്യത്തില്‍ ബാറ്ററി വാട്ടര്‍ ഒഴിച്ച് കഴിച്ചയാള്‍ മരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനനാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. 

കഴിഞ്ഞ ഒന്നാം തീയതി  മുതല്‍ തോപ്രാംകുടിയിലെ ഒരു മേസ്തിരിയുടെ സഹായിയായി ജോലി ചെയ്തുവരികയാണ് മോഹനന്‍. ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിന് മുന്‍പായി ഇയാള്‍ മദ്യപിക്കുകയായിരുന്നു. മദ്യം ഗ്ലാസില്‍ ഒഴിച്ച ശേഷം സമീപത്തുണ്ടായിരുന്ന കുപ്പിയിലേത് വെള്ളമാണെന്ന് കരുതി അബദ്ധത്തില്‍ ബാറ്ററി വെള്ളം മദ്യത്തില്‍ ഒഴിച്ച് കഴിക്കുകയായിരുന്നു.

രുചി വ്യത്യാസം തോന്നിയതിനെ തുടര്‍ന്ന് മദ്യം കഴിക്കല്‍ നിര്‍ത്തിയ മോഹനന്‍ അവിടെയുണ്ടായിരുന്നവരോട് കാര്യങ്ങള്‍ പറഞ്ഞു. അപ്പോഴാണ് വെള്ളത്തിന് പകരം കുടിച്ചത് ബാറ്ററി വെള്ളമാണെന്ന് സുഹൃത്തുക്കള്‍ക്ക് മനസിലായത്. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് മോഹനന്‍ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories