Share this Article
News Malayalam 24x7
അടുത്തയാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്
New Low-Pressure Area Likely to Form in Bay of Bengal Next Week

അടുത്തയാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സെപ്റ്റംബര്‍ 2,3 തിയതികളിലാണ് ന്യൂനമര്‍ദം രൂപ്പപെടുക എന്നാണ് കലാവസ്ഥ വകുപ്പ് അറിയിച്ചത്. പുതിയ ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും. ഇതിന്റെ ബാഗമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകലില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ ന്യൂനമര്‍ദ്ദം ദുര്‍ബലമായതിനാല്‍ മഴയുടെ ശക്തി കുറഞ്ഞിരിക്കുകയാണ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories