Share this Article
News Malayalam 24x7
രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
Supreme Court to hear Rahul Gandhi’s appeal in defamation case on July 21

അപകീര്‍ത്തി കേസില്‍ കുറ്റക്കാരനാണെന്ന വിധിക്കെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബി.ആര്‍ ഗവായ്,പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷാനായ ബെഞ്ച് കേസ് ഇന്ന് പരിഗണിക്കാന്‍ തീരുമാനിച്ചത്. 

മോദി സമുദായവുമായ ബന്ധപ്പെട്ട പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ രണ്ടു വര്‍ഷം തടവ് വിധിച്ച സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ നല്‍കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. സുപ്രീം കോടതി വിധി അനുകൂലമായാല്‍ രാഹുലിന്റെ ലോക്‌സഭ അംഗത്വം പുനസ്ഥാപിക്കപ്പെടും

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories