Share this Article
Union Budget
കോളേജ് വിട്ട് ബസ് സ്റ്റോപ്പിലിറങ്ങിയ പെൺകുട്ടിയെ കാണാതായി; പരിക്കുകളോടെ നഗ്നമായ മൃതദേഹം കണ്ടെത്തി; മാനസികാസ്വാസ്ഥ്യമുള്ള ഒരാളെ ശിക്ഷിച്ചെങ്കിലും തെളിവുകളോടെ അഭാവത്തിൽ വെറുതെവിട്ടു;നിതീക്കായുള്ള ഒരമ്മയുടെ പോരാട്ടം; സൗജന്യ കൊലപാതക കേസ്
soujanya

പതിനേഴുവയസുള്ള  കോളേജ് വിദ്യാർത്ഥിനിയായ സൗജന്യയും ധർമ്മസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലും തമ്മിലുള്ള ബന്ധമെന്താണ് എന്ന ചോദ്യത്തിനുത്തരമാണ് ഇനിയും നീതിക്കായി പോരാടുന്ന ഒരമ്മയും സൗജന്യ കൊലപാതകകേസ്സും പറയുന്നത്.

2012 ഒക്ടോബർ 9 വൈകുന്നേരം 4. 15ന് കോളേജ് വിട്ട് വീട്ട് ബസ്റ്റോപ്പിൽ ഇറങ്ങിയതായിരുന്നു സൗജന്യ. ഇരുവശങ്ങളും കാടുകളാൽ മൂടപ്പെട്ട വഴിയിലൂടെ നടന്നു വരുന്നതിനിടെയാണ് പെൺകുട്ടിയെ കാണാതായത്. പതിവ് സമയം കഴിഞ്ഞിട്ടും മകളെ കാണാതായപ്പോൾ ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തി.പിറ്റേ ദിവസം  കുറ്റകൃത്യങ്ങൾക്ക് നാട്ടുകാർക്കിടയിൽ കുപ്രസിദ്ധമായ  വനപ്രദേശമായ മന്നസങ്കയിൽ നിന്ന് അവളുടെ മൃതദേഹം കണ്ടെടുത്തു.  നഗ്നമായ, ശരീരത്തിൽ കൂട്ടബലാത്സംഗത്തിന്റെയും പീഡനത്തിന്റെയും അക്രമാസക്തമായ കൊലപാതകത്തിന്റെയും ലക്ഷണങ്ങൾ ഉണ്ടായിരുന്നു. പെൺകുട്ടിയുടെ മുഖത്തും, തലയോട്ടിക്കും പരിക്കുകളുണ്ടായിരുന്നു.

മൃതദേഹം കണ്ടെത്തി 24 മണിക്കൂറിനുള്ളിൽ, ധർമ്മസ്ഥല ഓട്ടോ ഗ്യാങ്ങിലുള്ള  അഞ്ചു പേർ അടങ്ങുന്ന സംഘം മാനസികാസ്വാസ്ഥ്യമുള്ള  തീർത്ഥാടകനെ പിടിച്ചുകൊണ്ടുവന്ന് കൊലപാതക കുറ്റം ചുമത്തി പോലീസിൽ ഏൽപ്പിച്ചു. ഏറെ നാൾ ജയിലിൽ ശിക്ഷ അനുഭവിച്ച   ഇയാളെ തെളിവുകളുടെ അഭാവത്തിൽ കോടതി  വെറുതെ വിട്ടു.എന്നാൽ അതേ അഞ്ച് പേർ തന്നെയാണ് യഥാർത്ഥ കുറ്റവാളികൾ എന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. സമ്മർദ്ദങ്ങൾക്ക് വഴങ്ങി കേസ് അട്ടിമറിക്കപ്പെടുകയായിരുന്നു.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ പാടെ അവഗണിച്ചു.

 പെൺകുട്ടിയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയ  സ്രവത്തിന്റെ സാമ്പിൾ 9 ദിവസത്തേക്ക് സമർപ്പിച്ചില്ല.ലാബിൽ എത്തിയപ്പോൾ, അതിൽ ഫംഗസ് ബാധിച്ച് ഉപയോഗശൂന്യമായിരുന്നു.പെൺകുട്ടിയെ ഒന്നിലധികം പേർ ബലാത്സംഗം ചെയ്ത് കൊന്നതായി പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി പറയുന്നുണ്ട്.പക്ഷേ ആ വരി അന്വേഷണത്തിൽ ഒരിക്കലും പിന്തുടർന്നില്ല.പോലീസ് ഉദ്യോഗസ്ഥർ മറ്റ് തെളിവുകൾ മനപ്പൂർവം നശിപ്പിച്ചതായും ആരോപണമുണ്ട്.

പിന്നീട് കൊലപാതകവുമായി ബന്ധപ്പെട്ട് അനൗദ്യോഗിക അന്വേഷണങ്ങളും നടന്നു. ഇതിൽ,സൗജന്യയല്ല, അവളുടെ സഹപാഠിയായ വർഷയായിരുന്നു അക്രമികളുടെ  യഥാർത്ഥ ലക്ഷ്യം മെന്ന് മനസ്സിലാക്കി.അവൾക്ക് സൗജന്യയോട്  സാമ്യമുണ്ടായിരുന്നു.വർഷയുടെ അച്ഛന് ധർമ്മസ്ഥല ഭരണകൂടവുമായി ബന്ധപ്പെട്ട ശക്തരായ വ്യക്തികളുമായി ഭൂമി തർക്കമുണ്ടായിരുന്നു. ഇരുട്ട് മൂടിയ വനപ്രദേശത്ത് നിന്നും പെൺകുട്ടിയെ മാറി തട്ടിക്കൊണ്ടു പോയതാണെന്നാണ് ഇവരുടെ കണ്ടെത്തൽ.

മരണത്തിന് ശേഷം, ജസ്റ്റിസ് ഫോർ സൗജന്യ എന്ന പേരിൽ  നടത്തിയ ആക്ഷൻ കമ്മിറ്റിയുടെ പ്രവർത്തനമാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിലേക്ക് നയിച്ചത്. വലിയ ഭീഷണികൾക്ക് മുന്നിൽ പതറാതെ  നീതി ലഭിക്കണമെന്ന ആവശ്യവും, ഒരമ്മയുടെ നിശ്ചയദാർഢ്യവും ഇപ്പോൾ ഫലം കാണുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories