Share this Article
Union Budget
പഴയ ഫോർമുല തുടരും; പുതിയ റാങ്ക് ലിസ്റ്റ് ഇന്ന് തന്നെ, കീമില്‍ സര്‍ക്കാര്‍ അപ്പീലിനില്ല
വെബ് ടീം
posted on 10-07-2025
1 min read
KEAM

കൊച്ചി: കീമിൽ തുടര്‍ന്ന് വന്ന പഴയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നു തന്നെ പ്രസിദ്ധീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. എപ്പോള്‍ വേണമെങ്കിലും പ്രോസ്‌പെക്റ്റസില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിന് അനുമതിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഓഗസ്റ്റ് 14-നുള്ളില്‍ ബിടെക് പ്രവേശന നടപടി പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇത് നടപ്പാക്കേണ്ടതിനാല്‍ മേൽക്കോടതിയെ സമീപിക്കുന്നതുൾപ്പടെയുള്ള നടപടികൾക്ക് സർക്കാർ മുതിരുന്നില്ലെന്നും മന്ത്രി അറിയിച്ചു.

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ശരിവെച്ച സാഹചര്യത്തില്‍ വീണ്ടും മേല്‍ക്കോടതിയിലേക്ക് അപ്പീലുമായി പോകാനില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories