Share this Article
Union Budget
വാന്‍ഹായ് 503 കപ്പലിലെ തീയണയ്ക്കാന്‍ തീവ്രശ്രമം തുടരുന്നു
വെബ് ടീം
posted on 12-06-2025
1 min read
cargo ship catches fire

കണ്ണൂര്‍ അഴീക്കലിന് സമീപം തീപിടിച്ച വാന്‍ഹായ് 503 കപ്പലിലെ തീയണയ്ക്കാന്‍ തീവ്രശ്രമം തുടരുന്നു. ഇന്ന് തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കപ്പലിനെ ടഗ് ചെയ്ത് ഉള്‍ക്കടലിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം തുടരുകയാണ്. വൈകീട്ടോടെ കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷ. കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്‌നറുകളെ കണ്ടെത്താനും ശ്രമം തുടരുന്നു. വെള്ളത്തില്‍ വീണ 24 കണ്ടെയ്‌നറുകളില്‍ ഒഴുകിനടക്കുന്നവയുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമം പുരോഗമിക്കുന്നു. തീ കെടുത്താന്‍ എയര്‍ഫോഴ്‌സിന്റെയും സഹായം തേടി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories