അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ദാരുണമായ മരണത്തിൽ ശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിതിന്റെ മരണം അതീവ വേദനയുണ്ടാക്കുന്ന സംഭവമാണെന്നും ഇതിന് പിന്നിലുള്ളവർ മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതി വിവേചനം ഉൾപ്പെടെയുള്ള പ്രവണതകൾ തലപൊക്കുന്നത് പുരോഗമന കേരളത്തിന് അംഗീകരിക്കാനാവില്ല. നിതിനെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
"കേരളമാകെ നിതിന്റെ കുടുംബത്തോടൊപ്പമുണ്ട്. ഈ ദാരുണ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തും," മുഖ്യമന്ത്രി വ്യക്തമാക്കി. നിതിൻ നേരിട്ട മാനസിക പീഡനങ്ങളെക്കുറിച്ചും ജാതീയമായ അധിക്ഷേപങ്ങളെക്കുറിച്ചും ഉയർന്ന പരാതികൾ ഗൗരവമായി പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ