Share this Article
News Malayalam 24x7
വയനാട് ദുരന്തത്തില്‍ കൈത്താങ്ങുമായി ഗോകുലം ഗ്രൂപ്പ്; 25 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും
Gokulam Group helped in Wayanad tragedy; 25 houses will be constructed and provided

വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമൊഴുകുന്നു. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ ചെറുതും വലുതുമായ സഹായം നല്‍കി ദുരിതബാധിതരെ ഒപ്പം നിര്‍ത്തുകയാണ്. ഇതോടൊപ്പം ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് ദീര്‍ഘകാല പിന്തുണയും ലക്ഷ്യമിടുന്നുണ്ട്. 

ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തുകയാണ് ഗോകുലം ഗ്രൂപ്പും. മേപ്പാടിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 25 വീടുകള്‍ നിര്‍മിച്ചുനല്‍കും. ഗോകുലം ഗ്രൂപ്പും ഓള്‍ ഇന്ത്യ മലയാളി അസോസിയേഷനും സംയുക്തമായാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക.

സര്‍ക്കാര്‍ പിന്തുണയോടെ ആകും പദ്ധതി നടപ്പാക്കുകയെന്ന് ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോഗുലം ഗോപാലന്‍ വ്യക്തമാക്കി.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories