Share this Article
News Malayalam 24x7
സംസ്ഥാനത്ത് കനത്ത ചൂട് തുടരും; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Heavy heat will continue in the state; Yellow alert in 10 districts

സംസ്ഥാനത്ത് ഇന്നും താപനില ഉയരും. ചൂട് കനക്കുന്ന സാഹചര്യത്തില്‍ 10 ജില്ലകൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഏപ്രില്‍ 24 വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിക്കുന്നു.സാധാരണയെക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചൂടില്‍ വര്‍ധനവ് ഉണ്ടാകുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories