Share this Article
News Malayalam 24x7
ആര്‍എല്‍വി രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി ആര്‍ ബിന്ദു
Minister R Bindu in support of RLV Ramakrishnan

ആര്‍എല്‍വി രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി ആര്‍ ബിന്ദു. രാമകൃഷ്ണന്‍ മോഹിനിയാട്ടത്തിന്റെ ചരിത്രം തേിരുത്തിയെഴുതിയ പ്രതിഭാശാലിയാണെന്നും പുഴുക്കുത്ത് പിടിച്ച മനസ്സുള്ളവര്‍ എന്തും പറയട്ടെയെന്നും മന്ത്രി പറഞ്ഞു.

മോഹിനിയാട്ടത്തിന്റെ വഴികളില്‍ രാമകൃഷ്ണന്‍ എഴുതിച്ചേര്‍ത്തത് പുതുചരിത്രമാണ്. മറ്റാരേക്കാളും തലപ്പൊക്കം രാമകൃഷണനാണ് അവകാശപ്പെടാന്‍ കഴിയുക. പ്രിയ അനുജന്‍ ആര്‍ എല്‍ വി രാമകൃഷ്ണന് സ്‌നേഹാഭിവാദ്യങ്ങളെന്നും ആര്‍ ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം സത്യഭാമയുടെ വിവാദ പരാമര്‍ശത്തിനെതിരെ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫിന്റഎ നേതൃത്വത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories