Share this Article
Union Budget
കനത്തമഴയിൽ മണ്ണിടിഞ്ഞ് വീണ് തകർന്ന വീടിനുള്ളിൽ കുടുങ്ങിയ 2 കുഞ്ഞുങ്ങളും മരിച്ചു, അമ്മ അബോധാവസ്ഥയിൽ; ദാരുണസംഭവം മംഗളൂരുവിൽ
വെബ് ടീം
posted on 30-05-2025
1 min read
NAYEEMA

കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണ് തകർന്ന വീടിനുള്ളിൽ കുടുങ്ങിയ കുഞ്ഞുങ്ങൾ മരിച്ചു.മംഗളൂരുവിലെ ഉള്ളാളിൽ ആണ് ദാരുണസംഭവം.  ഇവരുടെ അമ്മ അശ്വിനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് വയസ്സുകാരൻ ആര്യൻ, രണ്ട് വയസ്സുകാരൻ ആരുഷ് എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ ചേർത്ത് പിടിച്ച നിലയിൽ അമ്മ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. പുറത്തേക്ക് എടുത്തപ്പോഴേക്ക് രണ്ട് കുഞ്ഞുങ്ങളും മരിച്ചിരുന്നു. ഇവരുടെ മുത്തശ്ശി പ്രേമയും മണ്ണിടിച്ചിലിൽ മരിച്ചിരുന്നു. എൻഡിആർഎഫ് സംഘമടക്കമെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇവരെ പുറത്തേക്ക് എടുത്തത്.  അതേ സമയം ബെല്ലുഗ്രാമയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നൗഷാദിന്റെ മകൾ നയീമ മരിച്ചു.വീടിന്റെ ഒരു ഭാഗത്തെ ഭിത്തിയാണ് കുട്ടിയുടെ ദേഹത്തേക്ക് വീണത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories