Share this Article
KERALAVISION TELEVISION AWARDS 2025
KSRTCക്ക് സഹായമായി 71 കോടി രൂപകൂടി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു
The state government has sanctioned another Rs 71 crore as assistance to KSRTC

കെഎസ്‌ആർടിസിക്ക്‌ സഹായമായി 71 കോടി രൂപകൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. പെൻഷൻ വിതരണത്തിനായാണ്‌ തുക അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നവംബർ മുതൽ പെൻഷന്‌ ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം വഴി ലഭ്യമാക്കാനായിരുന്നു മുൻ തീരുമാനം. ഇതിന്റെ നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ്‌ ഈ മാസത്തെ പെൻഷൻ വിതരണത്തിന്‌ ആവശ്യമായ തുക സർക്കാർ സഹായമായി ലഭ്യമാക്കാൻ തീരുമാനിച്ചത്‌. ഏഴര വർഷത്തിനുള്ളിൽ സർക്കാർ‌ 9970 കോടി രൂപയാണ്‌ കെഎസ്ആർടിസിക്ക് സഹായമായി നൽകിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories