ശബരിമല സ്വര്‍ണ മോഷണക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളുടെ മൊഴിയെടുക്കും. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എസ.് മുരാരി ബാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
മുരാരി ബാബു ദേവസ്വം രജിസ്റ്ററില്‍ ചെമ്പ് എന്ന് രേഖപ്പെടുത്തിയെങ്കിലും ഇത് സ്ഥിരീകരിക്കേണ്ടത് ദേവസ്വം ബോര്‍ഡ് അംഗങ്ങളും കമ്മീഷനും ആണെന്ന് മൊഴിയില്‍ പറയുന്നു. ഈ മൊഴിയാണ് അന്വേഷണ സംഘത്തിന് വഴിത്തിരിവായത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ കഴിഞ്ഞദിവസം റാന്നി കോടതിയില്‍ അന്വേഷണസംഘം പ്രൊഡക്ഷന്‍ വാറന്റ് സമര്‍പ്പിച്ചിട്ടുണ്ട്. ഈ മാസം 29ന് മുമ്പായി മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘം തീരുമാനിച്ചിട്ടുള്ളത്.