Share this Article
News Malayalam 24x7
മരണം 1000 കടന്നു; മൊറോക്കോയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ
വെബ് ടീം
posted on 09-09-2023
1 min read
DEATH TOLL RISES TO 632 IN MOROCCO EARTH QUAKE

ന്യൂഡൽഹി: ഭൂകമ്പം ദുരന്തം വിതച്ച മൊറോക്കോയ്ക്ക് ഇന്ത്യയുടെ സഹായ വാഗ്ദാനം. സാധ്യമായ എല്ലാ സഹായവും ചെയ്യാന്‍ ഇന്ത്യ സന്നദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മൊറോക്കോ ദുരന്തത്തില്‍ അനുശോചനം അറിയിച്ചാണ് ജി 20 ഉച്ചകോടിയില്‍ മോദി പ്രസംഗം തുടങ്ങിയത്.

കഷ്ടപ്പാടിന്റെ ഈ സമയത്ത് ലോക സമൂഹം മുഴുവനായും മൊറോക്കോയ്ക്ക് ഒപ്പമുണ്ടെന്ന് മോദി പറഞ്ഞു. ഇന്ത്യയ്ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യാന്‍ രാജ്യം സന്നദ്ധമാണ്- മോദി അറിയിച്ചു.

മൊറോക്കോയില്‍ ഇന്നലെ രാത്രിയുണ്ടായ ഭൂകമ്പത്തില്‍ 1000ലേറെപ്പേരാണ് മരിച്ചത്. ചരിത്ര സ്മാകരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ കെട്ടിടങ്ങള്‍ നശിച്ചു. അവശിഷ്ടക്കൂമ്പാരമായ കെട്ടിടങ്ങളുടെ ദൃശ്യങ്ങള്‍ നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

യുനെസ്‌കോ പൈതൃക കേന്ദ്രമായ മാരക്കേഷ് ആണ് ഭൂകമ്പത്തില്‍ നാശനഷ്ടമുണ്ടായ പ്രധാന സ്ഥലം. ഇവിടെ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories