Share this Article
News Malayalam 24x7
ഇന്ത്യ യുഎസ് വ്യാപാര ചര്‍ച്ച; ഇന്ന് ന്യൂയോര്‍ക്കില്‍ പുനരാരംഭിക്കും
India-US Trade Talks Resume Today in New York

ന്ത്യ യുഎസ് വ്യാപാര ചര്‍ച്ചകള്‍ ന്യൂയോര്‍ക്കില്‍ പുനരാരംഭിക്കും. കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ്‌ഗോയല്‍ നയിക്കുന്ന പ്രതിനിധി സംഘം ഇന്ന് ന്യൂയോര്‍ക്കിലെത്തും.ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക 50% തീരുവ ചുമത്തിയ നടപടി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച പുനരാരംഭിക്കുന്നത്. കഴിഞ്ഞയാഴ്ച അസിസ്റ്റന്റ് യുഎസ് ട്രേഡ് റെപ്പറസെന്റേറ്റര്‍ നേതൃത്വം നല്‍കിയ സംഘം ദില്ലിയില്‍ എത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു.ഈ ഒരു സാഹചര്യത്തിലാണ് പിയൂഷ്‌ഗോയല്‍ ഇന്ന് തുടര്‍ ചര്‍ച്ചകള്‍ക്കായി ന്യൂയോര്‍ക്കിലെത്തുന്നത്. യുഎസ് കോമേഴ്സ് സെക്രട്ടറി ഹൊവാര്‍ഡ് ലട്ട്‌നിക്ക്, യുഎസ് വ്യാപാര പ്രതിനിധി ജേമിസണ്‍ ഗ്രിയര്‍, അസിസ്റ്റന്റ് വ്യാപാര പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ച് എന്നിവര്‍ ചര്‍ച്ചകളുടെ ഭാഗമാകും. ഇരു രാജ്യങ്ങളും തമ്മില്‍ ഒരു വ്യാപാര കരാര്‍ ഉടന്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങളും  സജീവമാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories