Share this Article
News Malayalam 24x7
മഴ തോര്‍ന്നിട്ടും ദുരിതം; 3 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
വെബ് ടീം
posted on 10-07-2023
1 min read
Holiday  of  Educational Institutions in 3 districts

സംസ്ഥാനത്ത് മഴ തോര്‍ന്നിട്ടും ദുരിതം തുടരുകയാണ്. ഈ സാഹചര്യത്തില്‍  മൂന്ന് ജില്ലകളിലെ നിശ്ചിത മേഖലകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ഇന്ന്  അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ നിശ്ചിത പ്രദേശങ്ങളിലാണ്  അവധി.

കോട്ടയം ജില്ലയില്‍ കോട്ടയം താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന്  അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ്  അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ആലപ്പുഴ ജില്ലയില്‍ വെള്ളക്കെട്ട് രൂക്ഷമായ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  അവധിയാണ്. ആലപ്പുഴയില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. അതേസമയം, മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories