Share this Article
News Malayalam 24x7
ജി 7 ഉച്ചക്കോടിയിൽ പങ്കെടുക്കാനായി നരേന്ദ്രമോദി കാനഡയിലെത്തി
Narendra Modi in Canada for G7 Summit

ജി 7 ഉച്ചക്കോടിയിൽ പങ്കെടുക്കാനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കാനഡിയിലെത്തി. 10 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമാണ് പ്രധാനമന്ത്രി കാനഡയിലെത്തുന്നത്.നയതന്ത്ര ബന്ധം വഷളായതിന് ശേഷമുള്ള മോദിയുടെ ആദ്യ കാനഡ സന്ദർശനം കൂടിയാണിത്.  കാനഡയുമായുള്ള നയതന്ത്ര ബന്ധത്തില്‍ സന്ദര്‍ശനം  നിര്‍ണായകമായേക്കും. ആഗോള നേതാക്കളുമായി  മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഇറാൻ- ഇസ്രയേൽ സംഘർഷ വിഷയം മോദി ഉച്ചകോടിയിൽ ഉന്നയിക്കും. ഊർജ്ജ സുരക്ഷ, സാങ്കേതിക സഹകരണം, നവീകരണം എന്നിവയുൾപ്പെടെയുള്ള പ്രധാന ആഗോള വെല്ലുവിളികളിലും ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കും.അതേസമയം കാനഡ സന്ദർശനം  വെട്ടിച്ചുരുക്കിട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങി. ഇസ്രായേല്‍ -ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് മടക്കം.  കാനഡയിലെ കനാനസ്‌കിസിൽ ജൂൺ 16ന് ആരംഭിച്ച ഉച്ചകോടി ഇന്ന് സമാപിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories