Share this Article
News Malayalam 24x7
നാമജപ ഘോഷയാത്രയ്ക്കെതിരെ കേസെടുത്തു; ആയിരത്തിലധികം പേര്‍ക്കെതിരേ കേസ്
വെബ് ടീം
posted on 03-08-2023
1 min read
CASE AGAINST NAMAJAPA GHOSHA YATHRA AT THIRUVANATHAPURAM

തിരുവനന്തപുരം:സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് എന്‍എസ്എസ് സംഘടിപ്പിച്ച നാമജപ ഘോഷയാത്രക്കെതിരേ പോലീസ് കേസെടുത്തു. പങ്കെടുത്ത ആയിരത്തിലധികം പേര്‍ക്കെതിരേയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.  സംഘം ചേർന്ന് ഗതാഗത തടസമുണ്ടാക്കിയെന്നാണ് കേസ്. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ആണ് കേസിലെ ഒന്നാം പ്രതി. 

ഷംസീറിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഷംസീര്‍ മാപ്പുപറയില്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories