Share this Article
News Malayalam 24x7
കൂടുതൽ രേഖകൾ വേണം; നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് തിരിച്ചടി; സോണിയക്കും രാഹുലിനും നോട്ടീസയക്കാൻ വിസമ്മതിച്ച് കോടതി
വെബ് ടീം
posted on 25-04-2025
1 min read
ed

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് റോസ് അവന്യൂ കോടതിയിൽ തിരിച്ചടി. കേസിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം പൂർണമല്ലെന്ന് നിരീക്ഷിച്ച കോടതി കൂടുതൽ രേഖകൾ ഹാജരാക്കാൻ ഇഡിയോട് നിർദേശിക്കുക‍യായിരുന്നു.കുറ്റപത്രത്തിൽ പ്രതിചേർത്ത കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ സോണിയ ഗാന്ധിക്കും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും നോട്ടീസ് അയക്കാൻ കോടതി വിസമ്മതിച്ചു. നോട്ടീസ് അയക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടണമെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ നടപടി.

മേയ് 2 ന് കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി.നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ നടത്തിപ്പുകാരായ എജെഎല്ലിന്‍റെ രണ്ടായിരം കോടിയോളം രൂപയുടെ ആസ്തി 50 ലക്ഷം രൂപയ്ക്ക് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യന്‍ കമ്പനി തട്ടിയെടുത്തുവെന്നാണ് കുറ്റപത്രത്തിലെ ആരോപിക്കുന്നത്. കേസിനു പിന്നാലെ കോൺഗ്രസുമായി ബന്ധപ്പെട്ട അസോസിയേറ്റഡ് ജെർണൽസ് ലിമിറ്റഡ്, യങ് ഇന്ത്യൻ സ്ഥാപനങ്ങളുടെ 751.9 കോടി രൂപയുടെ സ്വത്തുക്കളും ഓഹരികളുമാണ് ഇഡി കണ്ടുകെട്ടിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories