Share this Article
KERALAVISION TELEVISION AWARDS 2025
‘ഓള്‍ ഇന്ത്യ റേഡിയോ ഇനിയില്ല’. ‘ആകാശവാണി’എന്ന പേര് മാത്രം
വെബ് ടീം
posted on 04-05-2023
1 min read
No more All India Radio, only Akashvani henceforth

ന്യൂഡൽഹി: പ്രസാർ ഭാരതിക്ക് കീഴിലെ ഔദ്യോഗിക റേഡിയോ പ്രക്ഷേപണം ഇനി അറിയപ്പെടുക ‘ആകാശവാണി’ എന്ന് മാത്രം. ‘ആൾ ഇന്ത്യ റേഡിയോ’ എന്ന വിശേഷണം പൂർണമായും ഒഴിവാക്കാനും ആകാശവാണി എന്ന് മാത്രം ഉപയോഗിക്കാനും നിർദേശിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് ആകാശവാണി ഡയറക്ടര്‍ ജനറലിന്‍റെ ഔദ്യോഗിക അറിയിപ്പുണ്ടായത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് പ്രസാര്‍ ഭാരതിയുടെ റേഡിയോ വിഭാഗത്തെ ഇനി ആകാശവാണി എന്നുമാത്രം വിളിക്കുന്ന രീതി അവലംബിക്കാന്‍ നിര്‍ദേശിച്ചത്. ബ്രിട്ടീഷ് കാലം മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനത്തിന്റെ ഇനിയുള്ള എല്ലാ ബ്രോഡ്കാസ്റ്റുകളും പരിപാടികളും ആകാശവാണി എന്ന ബ്രാന്‍ഡിലായിരിക്കും അവതരിപ്പിക്കുക.

1936ലാണ് രാജ്യത്തെ ഔദ്യോഗിക റേഡിയോ പ്രക്ഷേപണത്തിന് ആൾ ഇന്ത്യ റേഡിയോ എന്ന് പേര് നൽകിയത്. നൊബേൽ ജേതാവ് രവീന്ദ്ര നാഥ ടാഗോറായിരുന്നു ആകാശവാണി എന്ന വാക്ക് 1939ൽ ആദ്യമായി വിളിച്ചത്. പിന്നീട്, 1956ലാണ് റേഡിയോ പ്രക്ഷേപണത്തിന് ആകാശവാണി എന്ന പേര് നൽകിയത്. അതേസമയം തന്നെ ആൾ ഇന്ത്യ റേഡിയോ എന്ന പേരും തുടർന്നു.

എല്ലാ റേഡിയോ പരിപാടികളിലും ഔദ്യോഗിക ആശയവിനിമയത്തിലും ആൾ ഇന്ത്യ റേഡിയോക്ക് പകരം ആകാശവാണി എന്ന പേര് തന്നെ ഉപയോഗിക്കണമെന്നാണ് ഇപ്പോഴത്തെ ഉത്തരവിൽ പറയുന്നത്. ഇംഗ്ലീഷിലുള്ള പരിപാടികളിലും ആകാശവാണി എന്ന് മാത്രമേ ഉപയോഗിക്കാവൂ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories