ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് -09 വിക്ഷേപണം പരാജയം. ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല. ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്നങ്ങളാണ് പരാജയത്തിലേക്ക് നയിച്ചത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോക്ടര്‍ വി. നാരയണന്‍ പറഞ്ഞു.
പുലര്‍ച്ചെ 5.59 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് -09 പിഎസ്എല്‍വി സി 61 റോക്കറ്റ് കുതിച്ചുയര്‍ന്നത്. 18 മിനിറ്റില്‍ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തുമെന്നായിരുന്നു ഐഎസ്ആര്‍ഒ കണക്കുകൂട്ടല്‍. വിക്ഷേപണത്തിന് ശേഷമുള്ള ആദ്യ രണ്ട് ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കി. എന്നാല്‍ മൂന്നാം ഘട്ടം പൂര്‍ത്തിയാക്കാന്‍ ദൗത്യം പരാജയത്തിലേക്ക്. പിന്നാലെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോക്ടര്‍ വി.നാരയാണന്‍ ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് അറിയിച്ചു.
അപ്രതീക്ഷിതമായ സാങ്കേതിക തകരാണ് വില്ലനായത്. അങ്ങനെ ഐസ്ആര്‍ഒയുടെ 101 മത്തെയും പിസ്എല്‍വിയുടെ 63 മത്തെയും ദൗത്യവും പരാജയപ്പെട്ടു. നിരവധി തവണ കരുത്ത് തെളിയിച്ച പിഎസ്എല്‍വി ദൗത്യം പരാജയപ്പെടുന്നത് അത്യാപൂര്‍വ്വം. ദേശസുരക്ഷ, ദുരന്തനിവാരണം, കൃഷി, വനം, നഗരാസൂത്രണം തുടങ്ങിയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനായി ഐഎസ്ആര്‍ഒ വികസിപ്പിച്ച അത്യാധുനിക ഉപഗ്രഹമാണ് ഇഒഎസ് -0